NEWS
സംസ്ഥാനത്ത് സ്വർണ വില ഇന്നും ഇടിഞ്ഞു
23/10/2025 11:28 AM IST
nila

സംസ്ഥാനത്ത് സ്വർണ വില ഇന്നും ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 600 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇതോടെ പവന് 91,720 രൂപയായി. ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,465 രൂപയുമായി.
രാജ്യാന്തര വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 4,082.95 ഡോളർ നിലവാരത്തിലെത്തി. ഡോളർ സൂചികയിലെ നേരിയതോതിലുള്ള മുന്നേറ്റമാണ് നിലവിലെ വില വ്യതിയാനത്തിന് പിന്നിൽ. ചൈനീസ് സർക്കാരുമായുള്ള യുഎസിന്റെ അനുകൂല വ്യാപാര കരാർ ചർച്ചകളും സ്വർണത്തെ ബാധിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











